രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ഇറാനെതിരെ ഭീഷണി ആവർത്തിച്ച് ഡോണൾഡ് ട്രംപ് രംഗത്തെത്തി. തങ്ങൾക്ക് തൃപ്തികരമായ ഒരു കരാർ ഉണ്ടാകുന്നത് വരെ യുഎസ് സൈനിക സന്നാഹങ്ങൾ മേഖലയിൽ തുടരുമെന്നും, സൈനികരും വിമാനങ്ങളും കപ്പലുകളും അവിടെത്തന്നെ നിലയുറപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തുറന്നു നൽകുന്നതിലോ ആണവ നിരോധനത്തിലോ എന്തെങ്കിലും ലംഘനം ഉണ്ടായാൽ ഇതുവരെ കാണാത്ത വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുഎസ്-ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ഗാസയിലും ലെബനനിലും ഇസ്രയേൽ ആക്രമണം തുടരുന്നു.

ലെബനനിൽ ഒറ്റരാത്രികൊണ്ട് 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരാർ ലംഘനത്തിനെതിരെ ഇറാൻ രംഗത്തെത്തിയപ്പോൾ, വെടിനിർത്തൽ അടിയന്തരമായി നടപ്പിലാക്കണമെന്ന് യുകെയും ഓസ്‌ട്രേലിയയും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *