ചൈനയിൽ നിന്ന് ഇറാനിലേക്ക് പോയ കപ്പലിൽ മിസൈൽ നിർമ്മാണത്തിനുള്ള രാസവസ്തുക്കളാണെന്ന് മുൻ യു.എൻ അംബാസഡർ നിക്കി ഹേലി ആരോപിച്ചു. ഹോർമുസ് കടലിടുക്കിൽ വെച്ച് യുഎസ് നാവികസേനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചതിനെത്തുടർന്നാണ് കപ്പൽ പിടിച്ചെടുത്തത്.

ചൈനയും ഇറാനും തമ്മിലുള്ള ആയുധ ഇടപാടുകളിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.ഇറാൻ ഭരണകൂടത്തിന് ചൈന നൽകുന്ന സൈനിക പിന്തുണ ഗൗരവകരമാണെന്ന് നിക്കി ഹേലി മുന്നറിയിപ്പ് നൽകി. ഇറാന്റെ മിസൈൽ പദ്ധതിക്കായുള്ള വസ്തുക്കൾ കടത്തിയെന്ന് സംശയിക്കുന്ന ‘എംവി ടൗസ്‌ക’ എന്ന കപ്പൽ പിടിച്ചെടുത്തതിനെ ‘കടൽക്കൊള്ള’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.

സംഭവത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ ഭരണകൂടംവ്യക്തമാക്കി.ഇസ്ലാമാബാദ് സമാധാന ചർച്ചകൾക്ക് കപ്പൽ പിടിച്ചെടുത്ത സംഭവം തിരിച്ചടിയായി.

ഉപരോധം മാറ്റാതെ ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയപ്പോൾ, കരാറിൽ എത്തുന്നതുവരെ നിയന്ത്രണം തുടരുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഇരുപക്ഷത്തിന്റെയും കടുത്ത നിലപാട് സമാധാന ശ്രമങ്ങളെ പ്രതിസന്ധിയിലാക്കി

Leave a Reply

Your email address will not be published. Required fields are marked *