പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. ബൈസരൺ താഴ്വരയിൽ പാക് ഭീകരർ നടത്തിയ വെടിവെപ്പിൽ കൊച്ചി സ്വദേശി രാമചന്ദ്രൻ ഉൾപ്പെടെ 26 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിന് മറുപടിയായി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിലൂടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരുന്നു.

പഹൽഗാം ആക്രമണത്തിന് പിന്നിൽ ലഷ്കറെ തയിബയുടെ നിഴൽ സംഘടനയായ ‘ദ് റെസിസ്റ്റൻസ് ഫ്രണ്ട്’ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രധാന ഭീകരരെ സൈന്യം വധിക്കുകയും സഹായികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനുമായി വിച്ഛേദിച്ച നയതന്ത്രബന്ധം ഇന്നും പുനഃസ്ഥാപിച്ചിട്ടില്ല; മേഖലയിൽ കനത്ത സുരക്ഷ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *