മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്കിടെ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നിവരെയാണ് കാണാതായത്. അവധി സംബന്ധിച്ച് മേലുദ്യോഗസ്ഥനുമായുണ്ടായ തർക്കമാണ് കാണാതാകാൻ കാരണമെന്ന് സംശയിക്കുന്നു.
ബിഎസ്എഫ് അസിസ്റ്റന്റ് കമൻഡന്റ് നൽകിയ പരാതിയിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർക്ക് പകരം പുതിയ ജവാന്മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
