ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. വൈകിട്ട് 7:30-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം.
കഴിഞ്ഞ മത്സരങ്ങളിലെ തോൽവിക്ക് പകരം വീട്ടാൻ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിൽ ആർസിബിയും പോയിന്റ് പട്ടികയിൽ മുന്നേറാൻ ഗുജറാത്തും ഇറങ്ങുമ്പോൾ പോരാട്ടം കടുക്കും.
ആറ് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി 8 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് രജത് പാട്ടിധാർ നയിക്കുന്ന ആർസിബി. അതേസമയം, ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയും സഹിതം 6 പോയിന്റുള്ള ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് ഏഴാം സ്ഥാനത്താണ്. പ്ലേഓഫ് സാധ്യതകൾ സജീവമാക്കാൻ ഗുജറാത്തിന് ഇന്നത്തെ വിജയം അനിവാര്യമാണ്.
