പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം ഇറാനിൽ 21 പേരുടെ വധശിക്ഷ നടപ്പാക്കിയതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ, ഭരണകൂടവിരുദ്ധർ, ചാരവൃത്തി ആരോപിക്കപ്പെട്ടവർ എന്നിവരെയാണ് തൂക്കിലേറ്റിയത്.

ക്രൂരമായ പീഡനങ്ങളിലൂടെ കുറ്റം സമ്മതിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്നും നാലായിരത്തിലേറെ പേർ അറസ്റ്റിലായെന്നും യു.എൻ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി.ഇറാനിലെ തടവറകളിൽ തടവുകാർ നേരിടുന്നത് കൊടിയ പീഡനങ്ങളാണെന്ന് യു.എൻ. മനുഷ്യാവകാശ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.

മനുഷ്യാവകാശ പ്രവർത്തക നസ്രിൻ സൊതൗദേഹ് ഉൾപ്പെടെയുള്ളവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ജയിലുകളിൽ ആഹാരവും മരുന്നും നിഷേധിക്കുകയും ചെയ്യുന്നു.

മാർച്ച് 18-ന് ചാബഹാർ ജയിലിൽ ആഹാരത്തിനായി പ്രതിഷേധിച്ച തടവുകാർക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *