സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശം ആവർത്തിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ജനങ്ങളെ തമ്മിൽ വേർതിരിക്കുന്ന സനാതന ധർമ്മം തുടച്ചുനീക്കപ്പെടണം എന്ന് നിയമസഭയിൽ അദ്ദേഹം പറഞ്ഞു. ഉദയനിധിയുടെ പ്രസ്താവന വിഷലിപ്തമാണെന്ന് ബിജെപി വക്താവ് സി.ആർ. കേശവൻ വിമർശിച്ചു.

സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. ഉദയനിധിയെ തമിഴ്‌നാട്ടിലെ ‘രാഹുൽ ഗാന്ധി’ എന്ന് വിശേഷിപ്പിച്ച സി.ആർ. കേശവൻ, വിഭാഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന ഡിഎംകെ രാഷ്ട്രീയത്തെ തമിഴ് ജനത തള്ളിക്കളയുമെന്ന് ഓർമ്മിപ്പിച്ചു.

ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും നിരന്തരം അപമാനിക്കുന്ന ഡിഎംകെ നേതാക്കൾ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്‌നാടിന്റെ സംസ്ഥാന ചിഹ്നത്തിൽപ്പോലും ക്ഷേത്രഗോപുരമുണ്ടെന്നത് ഡിഎംകെ മറക്കരുതെന്ന് സി.ആർ. കേശവൻ ഓർമ്മിപ്പിച്ചു. തമിഴ് ജനതയുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും നിരന്തരം ചൂഷണം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ അവർ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സനാതന ധർമ്മത്തിനെതിരായ ഉദയനിധിയുടെ മുൻ പ്രസ്താവനകളെയും കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഉദയനിധിയുടേത് വിദ്വേഷ പ്രസംഗമാണെന്ന് നിരീക്ഷിച്ച മദ്രാസ് ഹൈക്കോടതി, അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ എടുത്ത കേസ് റദ്ദാക്കുകയും ചെയ്തു.

കോടതികളിൽ നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നും ഇതിനോടകം വലിയ തിരിച്ചടികളാണ് ഉദയനിധി നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *