സുസ്ഥിര ഊർജ്ജത്തെക്കുറിച്ച് അവബോധം വളർത്താൻ സ്വിസ് സാഹസികരായ ബെർട്രാൻഡ് പിക്കാർഡും ആൻഡ്രെ ബോർഷ്ബെർഗും നിർമ്മിച്ചതാണ് സോളാർ ഇംപൾസ് 2. ‘സീറോ എമിഷൻ’ ലക്ഷ്യമിട്ട് ലോകമെമ്പാടും 42,000 കിലോമീറ്റർ പറന്ന ഈ വിമാനം, വാണിജ്യ ആവശ്യങ്ങൾക്കല്ല മറിച്ച് പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ പ്രചാരണത്തിനായാണ് ഉപയോഗിച്ചത്.

2003-ൽ തുടങ്ങിയ ഈ പരീക്ഷണംനിരവധി വിജയകരമായ യാത്രകൾ പൂർത്തിയാക്കിയിരുന്നു.2011-ൽ നിർമാണം ആരംഭിച്ച സോളാർ ഇംപൾസ് 2, ബോയിങ് 747-നേക്കാൾ വലിയ ചിറകുകളുണ്ടായിട്ടും ഭാരം കുറഞ്ഞ കാർബൺ ഫൈബർ വിമാനമായിരുന്നു.

2016-ൽ സൗരോർജത്തിൽ ലോകം ചുറ്റിയ ഈ വിമാനം 2019-ൽ ‘സ്കൈഡ്‌വെല്ലർ എയ്‌റോ’ എന്ന കമ്പനി സ്വന്തമാക്കി. തുടർന്ന്വിമാനത്തിന്റെ ലക്ഷ്യം സുസ്ഥിര ഊർജത്തിൽ നിന്ന് മാറി പ്രതിരോധം, ആശയവിനിമയം തുടങ്ങിയ സൈനിക നിരീക്ഷണ ആവശ്യങ്ങളിലേക്ക് വഴിമാറി.

Leave a Reply

Your email address will not be published. Required fields are marked *