യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസും (പി.ജെ. ജോസഫ് വിഭാഗം) മുഖ്യമന്ത്രി പദവിയിൽ വി.ഡി. സതീശനെ പിന്തുണച്ച് രംഗത്തെത്തി. ജനവിധി നേടിയ എം.എൽ.എമാർ തന്നെ മുഖ്യമന്ത്രിയാകണമെന്നും, കെ.സി. വേണുഗോപാൽ വന്നാൽ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വരുമെന്നും അത് തിരിച്ചടിയാകുമെന്നും പി.ജെ. ജോസഫ് രാഹുൽ ഗാന്ധിയെ അറിയിച്ചു.
സതീശന്റെ നേതൃത്വത്തിലുള്ള പൊതുസമ്മതിയും ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റിയതിലെ പങ്കും കണക്കിലെടുക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
