തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി വീണ്ടും തള്ളി.

ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ഇടയാക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജഡ്ജി എസ്. നസീറ ജാമ്യം നിഷേധിച്ചത്.

ശ്രീജിത്, അനിൽകുമാർ, ദിനീത് എൻ. നായർ, അമൽ, ദിനകർ, ഷിജു സലിം, നിഷാദ് എന്നിവരുടെ ഹർജികളാണ് കോടതി തള്ളിയത്. നിലവിൽ 57 ദിവസമായി ജയിലിൽ കഴിയുന്ന പ്രതികൾ ഇനി സ്വാഭാവിക ജാമ്യത്തിനുള്ള കാലാവധി പൂർത്തിയാകുന്നതുവരെ കസ്റ്റഡിയിൽ തുടരേണ്ടിവരും. ഇ.ഡിക്ക് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാറാണ് ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *