പശ്ചിമേഷ്യൻ യുദ്ധമേഖലയിൽ ആകാശ നിരീക്ഷണം കടുപ്പിച്ച് അമേരിക്കൻ വ്യോമസേനയും നാറ്റോ സഖ്യസേനകളും. ലോകത്തിലെ ഏറ്റവും വിപുലമായ ആകാശ നിരീക്ഷണ സാങ്കേതികവിദ്യയുള്ള ബോയിങ് ഇ-3 സെൻട്രി (E-3 Sentry AWACS) വിമാനം യുദ്ധഭൂമിക്ക് മുകളിലൂടെ തുടർച്ചയായി വട്ടംചുറ്റി ശത്രുനീക്കങ്ങൾ നിരീക്ഷിക്കുകയാണ്.

പരിഷ്കരിച്ച ബോയിങ് 707 വിമാനത്തിന്റെ മുകളിലായി ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക റഡാർ ഡോം, പാസീവ് സെൻസറുകൾ എന്നിവ വഴി ദൂരെയുള്ള ആകാശ നീക്കങ്ങൾ കൃത്യമായി തിരിച്ചറിയാൻ ഇതിന് കഴിയും. തത്സമയ സന്ദേശവിനിമയം, കമാൻഡ് ആൻഡ് കൺട്രോൾ, യുദ്ധമേഖലാ മാനേജ്‌മെന്റ് എന്നിവ ഏകോപിപ്പിക്കുന്ന പ്രധാന ‘പറക്കും കമാൻഡ് സെന്ററായി’ പ്രവർത്തിക്കുന്ന ഇ-3 സെൻട്രി നിലവിൽ പോരാട്ടത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *