തെന്നിന്ത്യൻ താരം രവി മോഹനും (ജയം രവി) ഭാര്യ ആർതിയും തമ്മിലുള്ള വിവാഹമോചനക്കേസ് കൂടുതൽ നിയമപോരാട്ടങ്ങളിലേക്ക്. മക്കളുടെ സ്കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകളും നടൻ നൽകുന്നില്ലെന്ന് ആരോപിച്ച് ആർതി ചെന്നൈ കുടുംബ കോടതിയിൽ ഹർജി നൽകി.

2025 ഏപ്രിൽ മുതൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ മറ്റ് ചെലവുകൾക്കോ ഉള്ള പണം രവി മോഹൻ നൽകിയിട്ടില്ലെന്നാണ് ആർതി ഹർജിയിൽ വ്യക്തമാക്കുന്നത്.

തനിക്കും മക്കൾക്കുമായി പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി (Interim Maintenance) അനുവദിക്കണമെന്നാണ് ആർതിയുടെ ആവശ്യം. ഈ ഹർജിയിൽ എത്രയും വേഗം തീരുമാനമെടുക്കാൻ മദ്രാസ് ഹൈക്കോടതി ചെന്നൈ കുടുംബ കോടതിക്ക് നിർദേശം നൽകിയിട്ടുണ്ട്. നീണ്ട 15 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *