കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അജയ്യൻ എന്നിവരാണ് മരിച്ചത്. രാവിലെ ട്യൂഷന് പോകാനായി ബസ് കാത്തുനിന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
ലോറി ഡ്രൈവർ നിസാം ഉൾപ്പെടെ പരിക്കേറ്റ അഞ്ച് പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലാണ്. വളവിൽ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

