സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന യുഎസ് – ഇറാൻ ഉന്നതതല ചർച്ചകളുടെ ആദ്യഘട്ടത്തിൽ നിർണായക പുരോഗതിയെന്ന് മധ്യസ്ഥരായ ഖത്തറും പാകിസ്താനും. അറുപത് ദിവസത്തിനകം അന്തിമ സമാധാന കരാറിലെത്താനുള്ള റോഡ്മാപ്പിന് ഇരുരാജ്യങ്ങളും അംഗീകാരം നൽകി.
ലെബനനിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനായി പ്രത്യേക ‘സംഘർഷ നിവാരണ സെൽ’ രൂപീകരിക്കാനും, വാണിജ്യ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി ഹോർമൂസ് കടലിടുക്കിൽ നേരിട്ടുള്ള ആശയവിനിമയ സംവിധാനം ഒരുക്കാനും യോഗത്തിൽ തീരുമാനമായി. ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കാനും മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകാനും യുഎസ് സമ്മതിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. ചർച്ചകൾ ഈ വാരാന്ത്യം വരെ തുടരും.

