നിർമ്മാതാക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കത്തെത്തുടർന്ന് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ‘നീക്ക’ത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. നിർമ്മാതാവ് എ.വി. അനൂപ് നൽകിയ ഹർജിയിലാണ് കോടതി നടപടി. മറ്റൊരു നിർമ്മാതാവായ സന്ദീപ് സേനൻ കരാർ ലംഘിച്ചുവെന്നും നൽകിയ ചെക്ക് മടങ്ങിയെന്നും ഹർജിയിൽ പറയുന്നു.
തർക്കങ്ങൾ മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കുന്നതുവരെയാണ് സ്റ്റേ. ഉർവശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിബിൻ ബാലചന്ദ്രൻ രചനയും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈ ചിത്രം അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്.

