പാക് കരസേനാ മേധാവി അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് പദ്ധതിയിട്ടിരുന്നതായി ബ്രസീലിയൻ മാധ്യമപ്രവർത്തകൻ പെപ്പെ എസ്കോബാർ വെളിപ്പെടുത്തി. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്കായി അസിം മുനീറും സംഘവും സ്വിറ്റ്‌സർലൻഡ് സന്ദർശിച്ച വേളയിലാണ് വധശ്രമത്തിന് പദ്ധതിയിട്ടതെന്നും, ഒമാൻ വഴി പാകിസ്താൻ ശക്തമായ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് ഇത് ഒഴിവായതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ഈ വെളിപ്പെടുത്തൽ പൂർണ്ണമായും തള്ളിക്കളഞ്ഞ പാക് അധികൃതർ, ആരോപണം അടിസ്ഥാനരഹിതവും കെട്ടുകഥയുമാണെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *