തനിക്കെതിരെ വർഗീയ പരാമർശങ്ങൾ ഉന്നയിച്ച നടി ഉഷ ഹസീനയ്ക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ രംഗത്ത്. താൻ 23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേയൊരു ഭാര്യയായി തുടരുകയാണെന്നും, മറ്റുള്ളവരെപ്പോലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് പേരും ഐഡന്റിറ്റിയും മാറ്റുന്നവളല്ല താനെന്നും ലക്ഷ്മി പ്രിയ കുറിച്ചു.

തനിക്ക് സനാതന ധർമ്മ വിശ്വാസിയായ ലക്ഷ്മി പ്രിയ എന്ന ഒരൊറ്റ ഐഡന്റിറ്റി മാത്രമാണുള്ളതെന്നും ചിലർക്ക് ഉഷയും ചിലർക്ക് ഹസീനയുമാകാൻ തനിക്കാവില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ലക്ഷ്മി പ്രിയ വ്യക്തമാക്കി. ‘അമ്മ’ സംഘടനയിലെ തർക്കങ്ങൾക്ക് പിന്നാലെയാണ് ഇരുവർക്കുമിടയിൽ സമൂഹമാധ്യമങ്ങളിൽ വാക്പോര് ശക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *