കന്നഡ നടിയും മുൻ ബിഗ് ബോസ് താരവുമായ കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ 33 വയസുകാരനായ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ വൈശാഖ് എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച രാത്രി ആർ.ആർ നഗറിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം.
മരണസമയത്ത് നടി ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. ജീവനൊടുക്കുകയാണെന്ന സന്ദേശം വൈശാഖ് നടിയ്ക്ക് അയച്ചിരുന്നു. വിവരമറിഞ്ഞ് കുടുംബാംഗങ്ങൾ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

