പെരുമ്പാവൂരിൽ കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. വൈപ്പിൻ സ്വദേശികളായ പ്രതികൾ ആയുഷ്, ഭാര്യ അനഘ എന്നിവരുടെ കൂട്ടാളികൾ തമിഴ്‌നാട് കേന്ദ്രീകരിച്ച് വൻതോതിൽ ലഹരികച്ചവടം നടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് പോലീസിന്റെ ഈ നീക്കം.
റൂറൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ നിന്നും പ്രതികൾ താമസിച്ചിരുന്ന മാറമ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നുമായാണ് വിദേശത്തുനിന്ന് എത്തിച്ച കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. ഈ വൻ ലഹരി ശൃംഖലയിലെ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.

