ലക്‌സംബർഗിൽ നടന്ന യൂറോപ്യൻ യൂണിയൻ (ഇ.യു) കാലാവസ്ഥാ വ്യതിയാന നയരൂപീകരണ യോഗത്തിൽ തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള മകൻ ആദവുമായി എത്തി സ്വീഡന്റെ കാലാവസ്ഥാ മന്ത്രി റൊമിനാ പൗർമോഖ്താരി ചരിത്രം കുറിച്ചു. ഇ.യു കൗൺസിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരംഗം കുഞ്ഞുമായി യോഗത്തിൽ പങ്കെടുക്കുന്നത്. പ്രസംഗത്തിനിടെ കുഞ്ഞ് കരഞ്ഞപ്പോൾ “നല്ല ടൈമിങ്, ആദം” എന്ന് തമാശയോടെ പറഞ്ഞ് റൊമിന പ്രസംഗം തുടർന്നു.

ജോലിയും മാതൃത്വവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്നും, അതിന് പുരോഗമനപരമായി ചിന്തിക്കുന്ന പങ്കാളിയുടെ പിന്തുണയാണ് ആവശ്യമെന്നും 30-കാരിയായ റൊമിന വ്യക്തമാക്കി. സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ റൊമിനയുടെ ഈ നീക്കത്തിന് മറ്റ് അംഗരാജ്യങ്ങളിലെ പ്രതിനിധികളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *