യുക്രെയ്ൻ്റെ ഡ്രോൺ ആക്രമണങ്ങളിൽ റിഫൈനറികൾ തകർന്നതിനെത്തുടർന്ന് കടുത്ത ഇന്ധന പ്രതിസന്ധിയിലായ റഷ്യ, പരിഹാരമായി ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചു. ശുദ്ധീകരണ ശേഷി 25% വരെ കുറഞ്ഞതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരായ റഷ്യയ്ക്ക് ഈ തിരിച്ചടി നേരിട്ടത്. ഇതിനകം തന്നെ രണ്ട് കപ്പലുകളിലായി 60,000 മുതൽ 70,000 മെട്രിക് ടൺ വരെ പെട്രോൾ ഇന്ത്യ റഷ്യയ്ക്ക് കൈമാറിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ജൂൺ മാസത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി റെക്കോർഡിലെത്തി (പ്രതിദിനം 2.58 ദശലക്ഷം ബാരൽ). വിലക്കുറവും പശ്ചിമേഷ്യൻ പ്രതിസന്ധിയുമാണ് റഷ്യൻ ക്രൂഡോയിലിനോടുള്ള താല്പര്യം വർധിപ്പിച്ചത്. ജൂണിലെ ഇന്ത്യയുടെ ആകെ ക്രൂഡോയിൽ ഇറക്കുമതിയിൽ പകുതിയും റഷ്യയിൽ നിന്നായിരുന്നു.

