കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പ്രസ്താവിക്കുന്നത് കോടതി മാറ്റിവെച്ചു. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയേണ്ടിയിരുന്നത്. 2025 ജനുവരി 27-നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

നേരത്തെ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ചെന്താമര, ജാമ്യത്തിലിറങ്ങിയാണ് ഈ ക്രൂരമായ ഇരട്ടക്കൊലപാതകം നടത്തിയത്. ദീർഘമേറിയ വിചാരണയ്ക്കും ശക്തമായ തെളിവ് ശേഖരണത്തിനും ഒടുവിലാണ് കേസ് ഇപ്പോൾ വിധിപ്രസ്താവനയിലേക്ക് എത്തിനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *