ജക്കാർത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ച് ഇൻഡൊനീഷ്യ. വിദേശരാജ്യങ്ങളുടെ ഭരണാധികാരികൾക്കും രാഷ്ട്രത്തലവന്മാർക്കും ഇൻഡൊനീഷ്യ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരമായ ‘ബിന്താങ് റിപ്പബ്ലിക് ഇൻഡൊനീഷ്യ ആദിപൂർണ’ (Bintang Republik Indonesia Adipurna – Star of the Republic of Indonesia, First Class) ആണ് നരേന്ദ്രമോദിക്ക് സമ്മാനിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിലും, ആഗോളതലത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ നേതൃത്വപരമായ സംഭാവനകളെ മാനിച്ചാണ് ഇൻഡൊനീഷ്യൻ സർക്കാർ ഈ പരമോന്നത ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചത്.നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ പ്രഖ്യാപനം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇൻഡൊനീഷ്യൻ സന്ദർശനവേളയിൽ ജക്കാർത്തയിൽ വെച്ച് നടന്ന നിർണായക ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് പ്രസിഡന്റ് പ്രബോവോ സുബിയാന്തോ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. തുടർന്ന് തലസ്ഥാന നഗരിയിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് പുരസ്‌കാരം കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ ആദരം.
അസാധാരണ സംഭാവനകൾക്കുള്ള അംഗീകാരം: വിദേശ ഭരണാധികാരികൾക്ക് രാജ്യത്തിന് നൽകിയ അസാധാരണമായ സംഭാവനകളെയും മികച്ച ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങളെയും മുൻനിർത്തിയാണ് ഇൻഡൊനീഷ്യ ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.

