വയനാട്: വയനാട് തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപം വൻ മണ്ണിടിച്ചിൽ. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് പേരിൽ ഒരാളെ നിലവിൽ രക്ഷപെടുത്തിയിട്ടുണ്ട്. നിർമാണ സാമഗ്രികളും വാഹനങ്ങളും ഉൾപ്പെടെ മണ്ണടിയിൽ പെട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടർന്നാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്.
അപകടത്തെ തുടർന്ന് മേപ്പാടി – ചൂരൽമല റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.അഞ്ച് പേർ ആശുപത്രിയിൽ; എൻഡിആർഎഫ് സ്ഥലത്തേക്ക്
അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെ ഇതിനോടകം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ദേശീയ ദുരന്തനിവാരണ സേനയോട് (NDRF) അടിയന്തരമായി സ്ഥലത്തേക്ക് പുറപ്പെടാൻ നിർദേശിച്ചതായി മന്ത്രി ടി. സിദ്ധിഖ് അറിയിച്ചു. പ്രദേശത്ത് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്.

