ആലപ്പുഴ അമ്പലപ്പുഴയിലെ സ്വതന്ത്ര എംഎൽഎ ജി. സുധാകരനും സിപിഎം നേതാക്കളും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ രൂക്ഷമാകുന്നു. മുതിർന്ന സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ പഠിക്കണമെന്ന് ജി. സുധാകരൻ പരിഹസിച്ചു.

ശനിയാഴ്ച തന്റെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ചിൽ, തന്നെ ‘വർഗവഞ്ചകൻ’ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെതിരെയും, ഭരണം മാറിയത് അറിയാതെ പോലീസ് ഇതിന് ഒത്താശ ചെയ്തതിനെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു.

തനിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള ശാരീരിക ആക്രമണം ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിനായിരിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. എന്നാൽ, തന്നെ കൈകാര്യം ചെയ്യാൻ നോക്കുന്നതിന് മുൻപ് ജനങ്ങൾ സിപിഎമ്മിനെ കൈകാര്യം ചെയ്തു കഴിഞ്ഞെന്നും, ജനപിന്തുണ നഷ്ടപ്പെട്ട ജില്ലാ സെക്രട്ടറി ജനങ്ങളിൽ നിന്ന് പൂർണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണെന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *