ന്യൂജഴ്‌സി: ജൂലൈ 19 ഞായറാഴ്ച (ഇന്ത്യൻ സമയം ജൂലൈ 20 പുലർച്ചെ 12:30-ന്) ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും ഏറ്റുമുട്ടുമ്പോൾ, കളിക്ക് പുറത്തും കൗതുകകരമായ രാഷ്ട്രീയ-കായിക നീക്കങ്ങൾ.

ഫൈനലിലെ വിജയികൾക്ക് ട്രോഫി സമ്മാനിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടെത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.ട്രംപ് പങ്കെടുക്കുന്ന ഈ ടൂർണമെന്റിലെ ആദ്യ മത്സരമായിരിക്കും ഇത്. എന്നാൽ, സ്വന്തം രാജ്യം കിരീടപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ ട്രംപിനൊപ്പം ഗാലറിയിലിരുന്ന് കളി കാണാൻ അർജന്റീനയുടെ പ്രസിഡന്റ് ഹാവിയർ മിലെയ് എത്തില്ല.

ഒരു പ്രത്യേക രാഷ്ട്രീയ-കായിക ‘അന്ധവിശ്വാസത്തിന്റെ’ (Mufa) ഭാഗമായാണ് മിലെയ് യുഎസ് യാത്ര ഒഴിവാക്കിയത്. ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫയുടെ സ്വീകരണച്ചടങ്ങിലും ഡൊണാൾഡ് ട്രംപ് പങ്കാളിയാകും

Leave a Reply

Your email address will not be published. Required fields are marked *