പശ്ചിമേഷ്യയിൽ ഇറാന്റെ ആക്രമണ ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി യു.എസ്. സൈന്യം. ജോർദാനിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് (ഐ.ആർ.ജി.സി.) താവളങ്ങളിൽ യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്കോം) ശക്തമായ വ്യോമാക്രമണം നടത്തി.

ഇറാന് ശക്തമായ പ്രഹരം നൽകുമെന്നും “ഇത് ഞങ്ങളുടെ ഊഴമാണെ”ന്നും ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ രാത്രി എട്ടോടെയാണ് യു.എസ് ആക്രമണം ആരംഭിച്ചത്. നേരത്തെ, ജോർദാനിലെ സെന്റ്കോം ആസ്ഥാനവും മുവാഫഖ് സാൽതി വ്യോമതാവളവും ലക്ഷ്യമിട്ട് ഇറാൻ അയച്ച മിസൈലുകൾ അമേരിക്കൻ സേന തടഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ താത്കാലിക ശാന്തത നിലനിന്നിരുന്ന സാഹചര്യത്തിലാണ് മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *