മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പദവി ഒഴിഞ്ഞ് സമൂഹമാധ്യമ ഇൻഫ്ലുവൻസർ ആകുന്നതാണ് നല്ലതെന്ന് പരിഹസിച്ച് സിജെപി (കോക്ക്റോച്ച് ജനതാ പാർട്ടി) സ്ഥാപകൻ അഭിജീത് ദിപ്കെ. യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം വിഡിയോകളെ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.

പരീക്ഷാ തട്ടിപ്പുകൾ തടയാൻ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ഭേദഗതി ബില്ലിനെയും ദിപ്കെ വിമർശിച്ചു. ഒന്നിലധികം നിയമങ്ങൾ ഉണ്ടാക്കുന്നതിലല്ല, അവ നടപ്പിലാക്കുന്നവരുടെ ഉദ്ദേശശുദ്ധിയിലാണ് കാര്യമെന്നും നിർവ്വഹണം ശരിയായില്ലെങ്കിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ജന്മനാട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *