മുംബൈ: 2026-ലെ ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ പരമ്പരാഗത നീല ജേഴ്സിക്ക് പകരം കാവി നിറത്തിലുള്ള കിറ്റ് അവതരിപ്പിക്കാനുള്ള ഹോക്കി ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ക്യാപ്റ്റൻ വിരെൻ റസ്ക്വിന. നീല നിറമാണ് ഇന്ത്യൻ ഹോക്കിയുടെ പാരമ്പര്യവും അടയാളവുമെന്നും ഈ മാറ്റം നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, നീല ടർഫിൽ കളിക്കുമ്പോഴുള്ള വ്യക്തതക്കുറവ് പരിഹരിക്കാൻ കളിക്കാരുടെയും പരിശീലകരുടെയും ആവശ്യപ്രകാരമാണ് നിറം മാറ്റിയതെന്നും, ധീരതയുടെയും ദേശീയ പതാകയുടെയും പ്രതീകമായാണ് കാവി തിരഞ്ഞെടുത്തതെന്നുമാണ് ഹോക്കി ഇന്ത്യയുടെ വിശദീകരണം.

