കാവേരി നദീജല തർക്കം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട് വെട്രി കഴകം (ടിവികെ) അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുമായുള്ള കൂടിക്കാഴ്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ റദ്ദാക്കി. ഓഗസ്റ്റ് മൂന്നിന് ബെംഗളൂരുവിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയ്ക്കായി വിജയ് എത്തിയാൽ വിമാനത്താവളത്തിൽ തടയുമെന്ന് പ്രോ-കന്നഡ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.
സാഹചര്യം കണക്കിലെടുത്ത് കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. തർക്കവിഷയത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13-ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വാട്ടൽ നാഗരാജിന്റെ നേതൃത്വത്തിൽ കന്നഡ സംഘടനകൾ കർണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

