വാഷിങ്ടൺ: ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര ചർച്ചകളിലൂടെ കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിന് അമേരിക്ക തയ്യാറെടുത്തിരുന്നുവെങ്കിലും, ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ചുള്ള ഇറാന്റെ ഫോൺ കോളിനെത്തുടർന്നാണ് അത് നിർത്തിവെച്ചതെന്ന് ലാസ് വെഗാസിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ ട്രംപ് വെളിപ്പെടുത്തി.
ഇറാനെ ഒരു കാരണവശാലും ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞ ട്രംപ്, കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാനാണ് കരാറിന് മുൻഗണന നൽകുന്നതെന്നും കൂട്ടിച്ചേർത്തു

