പേരാമ്പ്ര: വടകര എംഡിഎംഎ ലഹരി ഇടപാട് കേസിലെ മുഖ്യപ്രതി കീർത്തനയുടെ കസ്റ്റഡി അപേക്ഷ വടകര എൻഡിപിഎസ് കോടതി ഇന്ന് പരിഗണിക്കും. ലഹരി ശൃംഖലയിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി കീർത്തനയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളായ നീഷ്മ, സഫ്വാൻ എന്നിവരുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.
അധ്യാപികമാരുമായി അടുത്ത ബന്ധമുള്ള ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും, അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 16 ലക്ഷം രൂപയോളം എത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി വിതരണത്തിൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും പ്രതികളുടെ വിദേശ യാത്രകളിലും അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ, കീർത്തന നടത്തിയിരുന്ന ‘ബൺ മസ്ക’ കട കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരുന്നു

