കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിൻ (25) വീണ്ടും അറസ്റ്റിൽ. കാസർകോട് സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ കണ്ണൂരിൽ വ്യാജപേരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് മേൽപ്പറമ്പ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ജയിലിൽ വെച്ച് പരിചയപ്പെട്ട ലഹരി കേസ് പ്രതിയായ യുവതിയുടെ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു അവരുടെ മകളെ സ്‌നേഹ പീഡനത്തിനിരയാക്കിയത്. സ്‌കൂളിലെ കൗൺസിലിങ്ങിനിടെ കുട്ടി വിവരം വെളിപ്പെടുത്തിയതോടെ കേസെടുത്ത പോലീസ്, ‘ഫാത്തിമ’ എന്ന പേരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. ഇതിനുമുമ്പ് പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെയടക്കം പീഡിപ്പിച്ചതിന് തളിപ്പറമ്പ് സ്റ്റേഷനിൽ ഇവർക്കെതിരെ മൂന്ന് പോക്‌സോ കേസുകൾ നിലവിലുണ്ട്.

