ന്യൂഡൽഹി: 2021 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി 558.01 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യസഭയിൽ ഡോ. വി. ശിവദാസൻ, സഞ്ജയ് സിങ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റയാണ് വിവരങ്ങൾ സഭയെ അറിയിച്ചത്.
ഈ കാലയളവിൽ പ്രധാനമന്ത്രി 79 രാജ്യങ്ങൾ സന്ദർശിച്ചതായും, ഏറ്റവും കൂടുതൽ തുക (187.83 കോടി രൂപ) ചെലവഴിച്ചത് 2025-ലാണെന്നും മന്ത്രാലയം വ്യക്തമാക്കി. 2026 ഓഗസ്റ്റ് വരെ 13 രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകൾക്കായി 74.59 കോടി രൂപ ചെലവായി. ഇത്തരം വിദേശ സന്ദർശനങ്ങൾ രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കാനും വിദേശ നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും സഹായിച്ചതായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.

