വാഷിങ്ടൺ: ഇറാന് മേലുള്ള സാമ്പത്തിക-നാവിക ഉപരോധം കർശനമാക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഇരുപതിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചു. പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘർഷാവസ്ഥ കണക്കിലെടുത്താണ് ഈ സുപ്രധാന നീക്കമെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. യു.എസ്. നേവിയുടെ പ്രമുഖ ഡിസ്ട്രോയർ കപ്പലായ യു.എസ്.എസ്. റോസ് ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധക്കപ്പലുകളാണ് മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്
.55 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ടു
ഓഗസ്റ്റ് ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരം ഉപരോധം ലംഘിച്ച് കടക്കാൻ ശ്രമിച്ച 55 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിട്ടതായി യു.എസ്. സൈനിക കമാൻഡ് വ്യക്തമാക്കി. കൂടാതെ സംശയാസ്പദമായ രണ്ട് കപ്പലുകളിൽ യു.എസ്. സൈന്യം നേരിട്ട് കയറി പരിശോധന നടത്തുകയും ചെയ്തു. ഉപരോധം കർശനമായി നടപ്പിലാക്കാനാണ് അമേരിക്കയുടെ നീക്കം.

