കൊച്ചി: ലഹരി മാഫിയകൾക്ക് പിന്നിലെ ശക്തമായ ശൃംഖലയ്‌ക്കെതിരെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോരാടുന്നതെന്നും, അതിനാൽ കുടുംബമെന്ന നിലയിൽ അദ്ദേഹത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും മകൻ രോഹിത്ത് ചെന്നിത്തല പറഞ്ഞു.

ഔദ്യോഗിക പദവികൾ ഒന്നുമില്ലാതിരുന്ന കാലത്തും ലഹരിവിരുദ്ധ ക്യാമ്പയിനുകളിൽ സജീവമായിരുന്ന അദ്ദേഹം, ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഉറപ്പായിരുന്നുവെന്ന് രോഹിത്ത് വ്യക്തമാക്കി.ലഹരി ശൃംഖലയിൽപ്പെട്ടവരെ ഘട്ടംഘട്ടമായി തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ‘തൂഫാൻ കെയർ’ പദ്ധതി ആരംഭിച്ചതെന്നും ബോധവൽക്കരണവും പുനരധിവാസവുമാണ് ഇതിന് അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ ലഹരി വിപത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടിട്ടുണ്ടെന്നും, ഈ പോരാട്ടത്തിൽ അച്ഛനൊപ്പം പങ്കാളിയാകുന്നതിൽ വലിയ അഭിമാനമുണ്ടെന്നും രോഹിത്ത് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *