കൊച്ചി: നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളത്തിരയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ചിപ്പി. വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് ചിപ്പിയുടെ പുനഃപ്രവേശനം. വിസ്മയ അവതരിപ്പിക്കുന്ന ‘മീനു’ എന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് ചിപ്പി എത്തുന്നത്.

ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി അറിയിച്ച ചിപ്പി, വിസ്മയയ്ക്ക് ആശംസകളും നേർന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

2000-ൽ പുറത്തിറങ്ങിയ ‘കാറ്റുവന്നു വിളിച്ചപ്പോൾ’ എന്ന ചിത്രത്തിന് ശേഷം ടെലിവിഷൻ പരമ്പരകളിൽ സജീവമായിരുന്ന ചിപ്പിയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവിനെ പ്രേക്ഷകർ വൻ വരവേൽപ്പോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *