മെസ്സി വിവാദവുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ് നടന്നതായി കഴിഞ്ഞ സർക്കാർ നോട്ടീസ് നൽകിയിട്ടും ഏഴ് മാസമായി അന്വേഷണം മരവിപ്പിച്ചതിലെ അനാസ്ഥ പരിശോധിക്കുമെന്നും സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ടെൻഡറുകളില്ലാതെ സ്പോൺസറെ നിശ്ചയിച്ചതിലും ഫണ്ടിന്റെ ഉറവിടത്തിലും ക്രമക്കേടുണ്ടെന്ന സംശയമുള്ളതിനാൽ, പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നതിൽ അന്തിമ തീരുമാനമെടുക്കുമെന്നും വീഴ്ചവരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *