വെടിനിർത്തൽ ചർച്ചകൾ തള്ളിയ ഇറാനെതിരെ, തങ്ങളുടെ ഉപരോധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം യുഎസ് ഏറ്റെടുത്തതായും മേഖലയിൽ തങ്ങളുടെ സാന്നിധ്യം ‘ഉരുക്കുമതിൽ’ (Wall of Steel) പോലെ തുടരുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
എന്നാൽ, ട്രംപിന്റെ അവകാശവാദം തള്ളിയ ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി, തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കും വരെ കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന് വ്യക്തമാക്കി. ഇതിനിടെ, ഉപരോധം ലംഘിച്ച് ഇറാനിലെ തുറമുഖങ്ങളിലേക്കും പുറത്തേക്കും നീങ്ങാൻ ശ്രമിച്ച 59 കപ്പലുകൾ തിരിച്ചുവിട്ടതായും മൂന്നെണ്ണം തകർത്തതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചതോടെ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്

