ആകാശച്ചുഴിയിൽപെട്ട ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയ റിപ്പോർട്ടിന് പിന്നാലെ പൈലറ്റുമാരുടെ ലഹരിപരിശോധന എയർ ഇന്ത്യ കടുപ്പിച്ചു. രാജ്യത്തെ എല്ലാ പൈലറ്റുമാരും നിർബന്ധമായും ലഹരിപരിശോധന പൂർത്തിയാക്കണമെന്ന് കമ്പനി നിർദേശിച്ചു.

ഡി.ജി.സി.എ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കപ്പുറമുള്ള സുരക്ഷയും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും, ഓഗസ്റ്റ് 13 മുതൽ ഇത് നിലവിൽ വരുമെന്നും ജീവനക്കാർക്കയച്ച ഇമെയിൽ സന്ദേശത്തിൽ എയർ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരുടെ പതിറ്റാണ്ടുകളായുള്ള വിശ്വാസം നിലനിർത്താനാണ് ഈ നടപടിയെന്നും എയർ ഇന്ത്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *