ചെന്നൈ: സി.ജെ.പി
, ഇടതുപക്ഷ സംഘടനകൾ എന്നിവർ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്നും സമരങ്ങളിൽ നിന്നും വിദ്യാർത്ഥികളെയും യുവാക്കളെയും വിലക്കാൻ നിർദേശിച്ച് പുറത്തിറക്കിയ വിവാദ ഉത്തരവ് തമിഴ്‌നാട് സർക്കാർ പിൻവലിച്ചു. കൊളീജിയറ്റ് എജ്യുക്കേഷൻ കമ്മീഷണർ സ്കൂൾ-ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കും പോലീസിനും ജില്ലാ ഭരണകൂടത്തിനും നൽകിയ ഓഗസ്റ്റ് 17 ലെ നിർദേശമാണ് വ്യാപക വിമർശനത്തെ തുടർന്ന് റദ്ദാക്കിയത്.
ഭരണഘടനാവിരുദ്ധവും യുക്തിരഹിതവുമായ ഉത്തരവാണ് സർക്കാരിന്റേതെന്ന് സി.ജെ.പി ദേശീയ കൺവീനർ സൗരവ് ദാസ് വിമർശിച്ചപ്പോൾ, വിദ്യാർത്ഥികളുടെ പഠനത്തിലും ഭാവിയിലും ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഉത്തരവ് രാഷ്ട്രീയ സമ്മർദ്ദം മൂലം പിൻവലിക്കരുതെന്ന് ബിജെപി നേതാവ് വിനോജ് പി. സെൽവം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധങ്ങളും നിയമപരമായ ചർച്ചകളും ഉയർന്ന സാഹചര്യത്തിൽ WION റിപ്പോർട്ട് ചെയ്തതുപോലെ സർക്കാർ നിലപാട് തിരുത്തി പുതിയ ഉത്തരവിറക്കുകയായിരുന്നു.

