ഇസ്താംബുൾ: അമേരിക്ക തങ്ങൾക്കെതിരെ ആണവായുധം പ്രയോഗിച്ചാൽ അതേ രീതിയിൽ തന്നെ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ പാർലമെന്റിന്റെ
ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ അംഗം ഫദാ ഹുസൈൻ മാലെകി താക്കീത് നൽകി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധമായ നീക്കം ലോകത്തെ അപകടകരമായ യുദ്ധത്തിലേക്ക് തള്ളിയിടുമെന്നും, എന്നാൽ അത്തരമൊരു നീക്കത്തിന് അദ്ദേഹം ധൈര്യപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരിച്ചടി അതേ നിലവാരത്തിലോ അതിനും മുകളിലോ ആയിരിക്കുമെന്നും, പ്രയോഗിക്കുന്ന ആയുധത്തിന്റെ സ്വഭാവത്തിനനുസരിച്ചാകും ഇറാന്റെ പ്രതികരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൈവശമുള്ള പല സൈനിക ശേഷികളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ മാലെകി, ഇറാൻ ഇപ്പോൾ പ്രതിരോധ നിലപാടിൽ നിന്ന് ‘സജീവവും ആക്രമണാത്മകവുമായ പ്രതിരോധത്തിലേക്ക്’ മാറിയിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *