രാജസ്ഥാനിലെ ജയ്പൂരിൽ വിദ്യാലയത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനും അവിടുത്തെ പോരായ്മകൾ പഠിക്കാനുമായി എത്തിയ ‘സി.ജെ.പി’ (സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്) പ്രവർത്തകർക്ക് നേരെ ബി.ജെ.പി പ്രവർത്തകർ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു.

സ്‌കൂൾ കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥയും സൗകര്യങ്ങളുടെ കുറവും നേരിട്ടു കണ്ട് ബോധ്യപ്പെടാനെത്തിയ പ്രതിനിധി സംഘത്തെ തടഞ്ഞുനിർത്തിയ ബി.ജെ.പി സംഘം, മാരകായുധങ്ങളും വടികളും ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവർ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലുകൾ തല്ലിത്തകർത്ത് വാഹനം പൂർണ്ണമായി നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ, അക്രമികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *