ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രതിനിധിയായും ഭരണത്തലവനായും കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വമ്പൻ ജനസമ്പർക്ക പരിപാടികൾക്ക് തുടക്കമിടാൻ ബിജെപി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ‘ആശിർവാദ് കാ ദിയ’ എന്ന പേരിൽ സെപ്റ്റംബർ 17-ന് വൈകിട്ട് ഏഴിന് വീടുകളിലും കടകളിലും ദീപം തെളിയിക്കാൻ പാർട്ടി ആഹ്വാനം ചെയ്തു.

നരേന്ദ്ര മോദിയുടെ ജന്മദിനം കൂടിയായ സെപ്റ്റംബർ 17-ന് ആരംഭിക്കുന്ന പരിപാടികൾ ഒക്ടോബർ 17 വരെ നീണ്ടുനിൽക്കും. 2001 ഒക്ടോബർ 7-നാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേൽക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ നേരിൽക്കണ്ടും ആദരിച്ചും വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി ലക്ഷ്യമിടുന്നത്

Leave a Reply

Your email address will not be published. Required fields are marked *