ന്യൂഡൽഹി: കുട്ടിക്രിക്കറ്റിൽ കരിയറിലെ സുപ്രധാനമായ മറ്റൊരു നാഴികക്കല്ലിന് തൊട്ടരികിലെത്തി നിൽക്കുകയാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ടി-20 ഫോർമാറ്റിൽ 9,000 റൺസ് തികയ്ക്കാൻ സഞ്ജുവിന് ഇനി വെറും 90 റൺസ് കൂടി മാത്രം മതി. നിലവിൽ 331 ഇന്നിങ്സുകളിൽ നിന്ന് 30.61 ശരാശരിയിലും 139.69 സ്ട്രൈക്ക് റേറ്റിലും 8,910 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.
എട്ട് സെഞ്ചുറികളും 55 അർധസെഞ്ചുറികളും നേടിയിട്ടുള്ള താരത്തിന്റെ ഉയർന്ന സ്കോർ 119 ആണ്. അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി-20 പരമ്പരയിൽ ഈ നേട്ടം കൈവരിക്കാനായാൽ 9,000 ടി-20 റൺസ് തികയ്ക്കുന്ന ലോകത്തിലെ 35-ാമത്തെയും ഇന്ത്യയുടെ 5-ാമത്തെയും താരമെന്ന ചരിത്ര ബഹുമതിയും സഞ്ജുവിനെ തേടിയെത്തും.

