മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ഇന്ത്യയെ കരകയറ്റാൻ 10,000 കോടിയിലധികം രൂപയുടെ (ഏകദേശം 1.1 ബില്യൺ ഡോളർ) പുതിയ മൂലധന നിക്ഷേപത്തിന് ടാറ്റാ സൺസ് ബോർഡ് അനുമതി നൽകിയതായി റിപ്പോർട്ട്. 2021-ൽ എയർ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയ ശേഷം നൽകുന്ന ഏറ്റവും വലിയ സാമ്പത്തിക സഹായങ്ങളില ഒന്നാണിതെങ്കിലും, കൃത്യമായ ബിസിനസ് പ്ലാനും ലാഭവിഹിത കണക്കുകളും കൃത്യമായി ബോർഡിന് മുന്നിൽ സമർപ്പിക്കണമെന്ന കടുത്ത നിബന്ധനകളോടെയാണ് എൻ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തുക അനുവദിച്ചിരിക്കുന്നത്.

നോയൽ ടാറ്റ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 2026 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ ആകെ നഷ്ടം ഇരട്ടിയിലധികമായി വർധിച്ച് 22,238 കോടി രൂപയിലെത്തുകയും ഇക്വിറ്റി നിക്ഷേപങ്ങൾ ഒരു വർഷത്തോളമായി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ടാറ്റാ സൺസിന്റെ ഈ നിർണായക നീക്കം.

Leave a Reply

Your email address will not be published. Required fields are marked *