പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള അക്രമണങ്ങൾക്ക് പിന്നിൽ ഇറാന് ചൈനയും റഷ്യയും നൽകുന്ന വിവരങ്ങൾ നിർണായകമാകുന്നു എന്ന വിലയിരുത്തൽ ആഗോളതലത്തിൽ പുതിയ നയതന്ത്ര പ്രതിസന്ധികൾക്ക് വഴിവെച്ചിരിക്കുകയാണ്.

മേഖലയിൽ ചലിക്കുന്ന യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകളെയും വിമാനവാഹിനികളെയും നിരീക്ഷിക്കുന്നതിനും അവയ്ക്ക് നേരെ കൃത്യമായ ലക്ഷ്യത്തോടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതിനും ഇത്തരത്തിലുള്ള ഭൗമ-നിരീക്ഷണ ഉപഗ്രഹ വിവരങ്ങൾ സഹായിക്കുന്നുവെന്ന് പെന്റഗൺ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

വിഷയത്തിൽ നേരിട്ടുള്ള പങ്കാളിത്തം ചൈന നിഷേധിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ സാങ്കേതിക വിദ്യകളും ചൈനീസ് ധനകാര്യ സ്ഥാപനങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകളും സംഘർഷത്തെ കൂടുതൽ വഷളാക്കുകയാണെന്ന നിലപാടിലാണ് യുഎസ് അധികൃതർ. വരും ദിവസങ്ങളിൽ വാഷിംഗ്ടണും ബെയ്ജിംഗും തമ്മിൽ നടക്കാനിരിക്കുന്ന ഉന്നതതല നയതന്ത്ര ചർച്ചകളിൽ ഈ ആരോപണങ്ങൾ പ്രധാന തർക്കവിഷയമായി മാറുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *