Author: mariya abhilash

സഞ്ജു സാംസൺ കേരളം വിടുമോ ടീമിൽ ഇടം നൽകാമെന്ന് തമിഴ്നാടും രാജസ്ഥാനും

കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ തേടി തമിഴ്നാട്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുകൾ. ടീമിൽ സ്ഥാനം നൽകാമെന്ന് ഇരു സംസ്ഥാനങ്ങളുടെയും ബോർഡുകൾ വാ​ഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ സഞ്ജു സാംസണിന്റെ തീരുമാനമാണ് ഇനി നിർണായകമാകുക.…

നെറ്റ്സിൽ ഒരു മണിക്കൂർ പന്തെറിഞ്ഞു കായികക്ഷമത ഉറപ്പുവരുത്തി മുഹമ്മദ് ഷമി

ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകൾക്ക് മുമ്പ് കായികക്ഷമത ഉറപ്പുവരുത്തി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ജനുവരി 22ന് നടക്കുന്ന ആദ്യ ട്വന്റി 20 മത്സരത്തിന് മുമ്പായി ഒരു മണിക്കൂറോളം ഷമി നെറ്റ്സിൽ പന്തെറിഞ്ഞു. ധ്രുവ് ജുറേൽ ആയിരുന്നു ഈ സമയം…

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍

ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതി 586 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞു. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ കാണിച്ചത്. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍…

ഖോ ഖോ ലോകകപ്പ് വനിതകളുടേത് ആധികാരിക ജയം ഫൈനലില്‍ നേപ്പാളിനെ തകര്‍ത്തത് 78-40ന്

ദില്ലി: നേപ്പാളിനെ 78-40 തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഖോ ഖോ ലോകകപ്പ് ഉയര്‍ത്തി. ടോസ് നേടിയ നേപ്പാള്‍ ആദ്യ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആദ്യ ടേണില്‍ തന്നെ ഇന്ത്യ, നേപ്പാളിനെ പിന്നാലാക്കി. പ്രിയങ്ക ഇംഗ്ലെയുടെ നേതൃത്വത്തിലുള്ള ടീം 38-0 എന്ന സ്‌കോറിലെത്തി.…

മുത്തശ്ശന്റെ സ്‌നേഹത്തിനൊരു മുഖമുണ്ടെങ്കില്‍ അതിന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ച്ഛായയാകും ആ നിറചിരി ഓര്‍ക്കുമ്പോള്‍

മലയാള സിനിമയുടെ സ്വന്തം മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വിടവാങ്ങിയിട്ട് ഇന്നേക്ക് നാലുവര്‍ഷം.സ്‌ക്രീനില്‍ നിറഞ്ഞുനിന്ന ആ നിഷ്‌കളങ്കമായ ചിരി അത്രമേല്‍ ഹൃദ്യമായിരുന്നു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഓര്‍മകളിലേയ്ക്ക്…76-ാം വയസിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സിനിമയിലെത്തുന്നത്. 1996ല്‍ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദേശാടനത്തിലെ കഥാപാത്രം പ്രേക്ഷക മനസ് കീഴടക്കി.…

കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടലില്‍ എറി‍ഞ്ഞുകൊന്ന കേസ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ പ്രതിയുടെ ശ്രമം

കണ്ണൂരില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട്ടെ ലോഡ്ജില്‍ വച്ച് വിഷം കഴിച്ചാണ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യാശ്രമം.2022 ഫെബ്രുവരിയിലാണ് ശരണ്യ ഒന്നര വയസുള്ള മകന്‍ വിയാനെ…

തുടരും ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ഈ ക്ലാഷിൽ ആര് വിന്നറാവും

1992 ലെ സെപ്റ്റംബര്‍ മാസം. ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് സൂപ്പര്‍താര സിനിമകള്‍ ക്ലാഷിനെത്തുന്നു. ഒന്ന് ഒരു ആക്ഷന്‍ ഫാന്റസി ചിത്രം, പേര് യോദ്ധ. മറ്റൊന്ന് തീര്‍ത്തുമൊരു ഫാമിലി ഡ്രാമയായ പപ്പയുടെ സ്വന്തം അപ്പൂസ്. മലയാളത്തിന്റെ രണ്ട് മെഗാതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും…

ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക നേതാക്കൾക്ക് ക്ഷണം യൂറോപ്പിലെ പ്രമുഖ ഭരണാധികാരികൾക്ക് ക്ഷണമില്ല

വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള ട്രംപിൻ്റെ രണ്ടാമൂഴത്തെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ലോകരാഷ്ട്രീയത്തിൽ നിർണായകമായിരിക്കും ട്രംപിൻ്റെ ഭരണകാലയളവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ക്ഷണം…