Category: International Relations

24x7news

ഇറാൻ പ്രസിഡന്റ് ആയി മസൂദ് പെസെസ്കിയനെ തിരഞ്ഞെടുത്തു

ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരിഷ്കരണവാദിയായ മസൂദ് പെസെസ്കിയാന് ജയം. മുന്‍ആരോഗ്യമന്ത്രിയും നിയമവിദഗ്ധനുമാണ് നിയുക്ത പ്രധാനമന്ത്രി. യാഥാസ്ഥിതികപക്ഷ സ്ഥാനാര്‍ഥി സയീദ് ജലിലിയെയാണ് പരാജയപ്പെടുത്തിയത്. 16.3 ദശലക്ഷം വോട്ടുകളാണ് പെസസ്കിയാന്‍ നേടിയത്. 13.5 ദശലക്ഷം വോട്ടുകള്‍ മാത്രമാണ് ജലിലിക്ക് നേടാനായത്.ജൂണ്‍ 28നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്.…

24x7news

നരേന്ദ്രമോദിയുടെ റഷ്യ സന്ദര്‍ശനം ഉടൻ;

ന്യൂഡല്‍ഹി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയിലെ വിഷയങ്ങള്‍ക്ക് പരിധികളോ നിയന്ത്രണങ്ങളോ ഇല്ലെന്ന് റഷ്യ. പ്രാദേശിക-ആഗോള സുരക്ഷ, വ്യവസായം തുടങ്ങീ അജണ്ടയിലുള്ള എല്ലാ വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. പ്രധാനമന്ത്രി…

പതിമൂന്നു വയസ്സുകാരനെ യുഎസ് പൊലീസ് വെടിവച്ചുകൊന്നു; കളിത്തോക്കു ചൂണ്ടിയത് പ്രകോപനം…

ന്യൂയോർക്ക് ∙ യുഎസിൽ പൊലീസിനുനേരെ കളിത്തോക്കു ചൂണ്ടിയ പതിമൂന്നു വയസ്സുകാരനെ പിടികൂടി നിലത്തുവീഴ്ത്തിയശേഷം വെടിവച്ചുകൊന്നു. മൻഹാറ്റനിൽനിന്നു 400 കിലോമീറ്റർ അകലെ യൂട്ടക്ക നഗരത്തിൽ വെള്ളിയാഴ്ചയാണു സംഭവം. പൊലീസിന്റെ വസ്ത്രത്തിൽ ഘടിപ്പിച്ച ക്യാമറയിലെ വിഡിയോ അധികൃതർ പുറത്തുവിട്ടു. മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സംശയം…

യുക്രെയ്നിനെ ആയുധമെത്തിച്ചാല്‍ അത് തെറ്റായ തീരുമാനം ആകുമെന്ന് ദക്ഷിണ കൊറിയയോട് പുടിന്‍ മുന്നറിയിപ്പ്

സോള്‍ യുക്രെയ്നിനെ ആയുധം നല്‍കിയാല്‍, ദക്ഷിണ കൊറിയയുടെ നിലവിലെ നേതൃത്വത്തെ സന്തോഷിപ്പിക്കാത്ത തീരുമാനങ്ങള്‍ മോസ്കോ എടുക്കുമെന്ന്” പുടിന്‍ വ്യാഴാഴ്ച വാര്‍ത്താ പ്രവര്‍ത്തകരോട് പറഞ്ഞു. വടക്കന്‍ കൊറിയയിലെ കിം ജോങ് ഉന്നുമായി ഉപരോധ ഉടമ്പടി ഒപ്പുവെച്ചതിനു പിന്നാലെയായിരുന്നു പുടിന്റെ ഈ വാക്കുകള്‍. യുഎസ്,…

നിലയ്ക്കാത്ത ബോംബ് വര്‍ഷം; ഗാസയില്‍ സുരക്ഷിതസ്ഥലങ്ങള്‍ അസാധ്യം -യു.എൻ.

ജനീവ: ഇസ്രയേലിന്റെ ബോംബ് വര്‍ഷം നിലയ്ക്കാത്ത ഗാസയില്‍ പലായനം ചെയ്യുന്ന ജനങ്ങള്‍ക്ക് കഴിയാൻ സുരക്ഷിതമേഖലകള്‍ സൃഷ്ടിക്കുക സാധ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ.) പറഞ്ഞു.ആക്രമണം നടക്കുന്ന വടക്കുഭാഗംവിട്ടോടിയ ജനങ്ങളുള്‍പ്പെടെ കഴിയുന്ന തെക്കൻഗാസയിലും ഇസ്രയേല്‍ യുദ്ധത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ഇവിടെ യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍നിന്ന്…

ആശുപത്രി ആക്രമിച്ചതില്‍ ഞങ്ങള്‍ക്ക് പങ്കില്ല, തീരുമാനിച്ചത് ഇസ്രായേല്‍ -അമേരിക്ക

വാഷിങ്ടണ്‍: ഗസ്സയിലെ അല്‍ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക ,ആശുപത്രി ആക്രമിച്ച്‌ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് അമേരിക്ക പച്ചക്കൊടി കാണിച്ചതായി ഹമാസ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച്‌ വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി മാധ്യമങ്ങളോട്…

ഇ; വിസ പുനരാരംഭിച്ചതും തുണയായില്ല

കനേഡിയൻ പൗരന്മാർക്കുള്ള ചില വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടും, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കുന്നത് ഇനിയും നീളുമെന്ന് വിദഗ്‌ധർ. ഒരു കനേഡിയൻ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് ചൂണ്ടിക്കാട്ടിയ കനേഡിയൻ പ്രധാനമന്ത്രിയുടെ നടപടിക്ക്…

ഗാസയില്‍ വെടിനിര്‍ത്തല്‍ തേടി അറബ് രാജ്യങ്ങള്‍, യുഎസില്‍ സമ്മര്‍ദ്ദം ചെലുത്തി; തള്ളിക്കളഞ്ഞ് ഇസ്രായേല്‍

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് നീക്കവുമായി ഈജിപ്തും ജോര്‍ദാനും. ഇരു രാജ്യങ്ങളും ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ ഗാസയെ നിയന്ത്രിക്കുന്ന പലസ്തീന്‍ ഭീകരസംഘടനയായ ഹമാസിനെ വീണ്ടും സംഘടിക്കാന്‍ അനുവദിക്കുമെന്ന് ബ്ലിങ്കന്‍ പ്രതികരിച്ചു. ഇതിനിടെ ആശുപത്രിയായും…

ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈൻ; സാമ്പത്തിക ബന്ധവും വിച്ഛേദിച്ചു

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈൻ. ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധവും ബഹ്‌റൈൻ താൽക്കാലികമായി വിച്ഛേദിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ ഗാസയിലെ സാധാരണക്കാർക്കുനേരെ സൈനിക നടപടി തുടരുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതിനിടെ ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടതായി…