Category: News

അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ പുറത്തേക്ക് എംഎൽഎയായി തുടരും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും.യൂത്ത് കോണ്‍ഗ്രസ്…

പ്രസിഡന്റ് ആയി അമ്മ ഓഫിസിൽ കാലെടുത്തുവച്ച് ശ്വേത മേനോൻ

പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ എക്സിക്യൂട്ടിവ് യോ​ഗം ചേർന്നു. സംഘടനയുടെ 32ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി കൂടിയായിരുന്നു ഇത്. കലൂരിലെ അമ്മ ഓഫിസിലെത്തി ചുമതലയേറ്റതിനു പിന്നാലെ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനങ്ങൾപങ്കുവച്ചു. പ്രസിഡന്റ് ശ്വേത മേനോൻ,…

യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് എഐസിസി

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നിര്‍ദേശം നല്‍കി എഐസിസി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി…

ചിത്രദുര്‍ഗയില്‍ 20 കാരിമരിച്ച നിലയില്‍

ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ റോഡരികിൽ കണ്ടെത്തി. 20 കാരിയായ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലാണ്. ആഗസ്റ്റ് 14ന് ഹോസ്റ്റലിൽ അവധി അപേക്ഷ നൽകിയ പെൺകുട്ടിയെ പിന്നീട്…

ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: 30 ദിവസം ജയിലില്‍ കിടന്നാല്‍ മന്ത്രിമാര്‍ പുറത്താകുന്ന വിവാദ ഭരണഘടന ഭേദഗതി ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാന്‍ കഴിയുമോയെന്ന് ശശി തരൂര്‍ ചോദിച്ചു. അതൊരു സാമാന്യയുക്തിയാണ്. അതില്‍…

പെരിയ ഇരട്ടക്കൊലക്കേസ് നാലാം പ്രതി അനിൽകുമാറിന് ഒരു മാസത്തേക്ക് പരോൾ അനുവദിച്ച് സർക്കാർ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് പരോൾ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്ന നിർദേശത്തിലാണ് പരോൾ അനുവദിച്ചത്. വളരെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസായിരുന്നു പെരിയ ഇരട്ടക്കൊലക്കേസ്. കാസർകോട് പെരിയയിൽ യൂത്ത്…

ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ ബാധിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കം…

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ സിവില്‍ ലൈന്‍സിലെ വസതിയിലെ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്ന പൊതു യോഗ (ജന്‍ സണ്‍വായി)ത്തിനിടെയാണ് സംഭവം. യോഗത്തിനിടെ ഒരാള്‍ രേഖ ഗുപ്തയുടെ മുഖത്തടിക്കുകയായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഫ്‌ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട ബസ് കത്തിയമർന്ന് 71 കുടിയേറ്റക്കാർക്ക് ദാരുണാന്ത്യം

അഫ്‌ഗാനിസ്ഥാനിൽ വാഹനാപകടത്തിൽ പെട്ട ബസ് കത്തിയമർന്ന് 71 കുടിയേറ്റക്കാർക്ക് ദാരുണാന്ത്യം. രാജ്യത്തെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ 17…

ഒമ്പതുകാരന്റെ തല 15കാരന്‍ കല്ലെറിഞ്ഞ് പൊട്ടിച്ചു’; വംശീയാക്രമണം

ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനായ ഒമ്പതുകാരന് ക്രൂര മര്‍ദനം. കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ 15കാരന്‍ മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോര്‍ക് കൗണ്ടിയിലാണ് സംഭവം. കല്ലെറിഞ്ഞാണ് മര്‍ദിച്ചത്. തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വംശീയപരമായ ആക്രമണമാണ് നടന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.…